SKSSF MIC യൂണിറ്റിന്റെ കീഴിലുള്ള ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ് CD ലൈബ്രറി. ഇസ്ലാമിക പ്രബോധനത്തിന് നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുതുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു ഉദ്യമം. അത്യതികം സമര്‍പ്പണ ബോധത്തോടെയാണ് ശാഖാ കമ്മിറ്റി ഇത്തരമൊരു ശ്രമം ഏറ്റെടുത്തിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് ലൈബ്രറി അംഗങ്ങള്‍ക്ക് CD കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. തൃശൂര്‍ ടൌണിന്റെ പരിസ പ്രദേശങ്ങളിലും ഇസ്ലാമിക ബോധത്തില്‍ വളരെ പിന്നോക്കമായ റെയില്‍വേ കോളനി പോലുള്ള ചേരി പ്രദേശങ്ങളിലുമാണ് പ്രാരംഭ ഘട്ടമെന്ന നിലയില്‍ CD കള്‍ വിതരണം ചെയ്യുന്നത് . ഇത്തരമൊരു ഉദ്യമവുമായി ഞങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ വളരെ ആവേശത്തോടെയാണ് ഓരോ വീട്ടുകാരും ഇതിനെ വരവേറ്റത്. മറ്റു ലാഭേച്ചകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന്റെ വിജയം നിങ്ങളുടെ കരങ്ങളിലാണ്. ശരാശരി 75 രൂപ വില വരുന്ന CD കളാണ് ഞങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് . അതിനാല്‍ താങ്കളുടെ അകമഴിഞ്ഞുള്ള സഹായം ഈ സംരംഭത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അനിവാര്യമാണെന്ന് ഉണര്‍ത്തട്ടെ . ദീനി പ്രബോധനതിന്നു ഈ ഉദ്യമം ചെറിയ തോതിലെങ്കിലും സഹായകരമാവുമെങ്കില്‍ ഞങ്ങള്‍ ക്രതാര്‍ത്തരായി . അള്ളാഹു സ്വീകരിക്കട്ടെ .ആമീന്‍..!!
* താങ്ങള്‍ തൃശ്ശൂരിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നയാളാണോ? എങ്കില്‍ താങ്കള്‍ക്കും ലൈബ്രറിയില്‍ അങ്കമാകാം... അങ്കമാകുന്നതിനു വിളിക്കൂ... 9142291442
*ഏകദേശം 2km ചുറ്റളവില്‍
എസ് .കെ.എസ്.എസ്.എഫ് MIC യുണിറ്റ് ഒരുക്കുന്ന CD ലൈബ്രറി നിങ്ങള്‍ക്കായി.....
1 | ബദ്ര്‍ ജ്വലിക്കുന്ന ഓര്‍മ്മകള്‍ |
2 | സ്ത്രീ സ്വാതന്ത്ര്യം പരിധിക്കു പുറത്ത് |
3 | മക്കള്‍ |
4 | ധനം സമ്പാദനം |
5 | വഹ്ഹബിസം വലിച്ചെറിയുക |
6 | സസ്യങ്ങളിലെ ദൈവിക ദൄഷ്ടാന്തങ്ങള്‍ |
7 | പ്രകൃതിയിലെ ശില്‍പവിദ്യക്കാര്‍ |
8 | അമ്പരപ്പിക്കുന്ന ജീവികള്‍ (DOCUMENTRY) |
9 | ഫലസ്തീന്‍ ജൂതര്‍ക്കെന്തവകാശം |
10 | ആഭാസങ്ങളല്ല ആഘോഷങ്ങള്‍ |
11 | തൗഹീദ് |
12 | കാലം കാതോര്‍ത്തിരുന്ന പ്രവാചകന്‍ |
13 | സമുദായ സ്നേഹം കമ്മ്യുണിസ്റ്റ് കാപട്യം തിരിച്ചറിയുക |
14 | പ്രവാചകന്‍ (സ) യുടെ മുന്നറിയിപ്പുകള്‍ |
15 | നമസ്കരിക്കാത്തവന്റെ 15 ശിക്ഷകള്‍ |
16 | മുത്ത് റസൂല്‍ |
17 | ആദര്‍ശ മുഖാമുഖം |
18 | അല്ലാഹുവിന്റെ സുന്ദര നാമങ്ങള്‍ |
19 | സ്വര്‍ഗം സുഖകരം സ്വര്‍ഗ്ഗ ജീവിതം |
20 | ലോകാവസാനം ഖുര്‍ ആനിലും ഹദീസിലും |
21 | നോമ്പ് അല്ലാഹുവിനാണ് |
22 | ദജ്ജാല്‍ സയണിസത്തിന്റെ ഒറ്റക്കന്നു |
23 | മിതത്വമാണ് ഇസ്ലാമിന്റെ മാര്‍ഗം |
24 | മതവിദ്യാഭ്യാസം അപമാനമല്ല അഭിമാനമാണ് |