MIC THRISSUR
കാടെവിടെ മക്കളേ -
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടു പുല്‍ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച
യെവിടെന്റെ മക്കളേ?
പച്ചപ്പനന്തത്ത
പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളു-
മെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര് തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?
ചാകരമഹോത്സവ-
പ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോര-
മെവിടെന്റെ മക്കളേ?
കാര്‍ഷിക ഗവേഷണ -
ക്കശപിശയില് വാടാത്ത
കാറ്റുവീഴാക്കേര-
തരുവെവിടെ മക്കളേ?
ഫാക്ടറിപ്പുകയുറ-
ഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന
നാടെവിടെ മക്കളേ?
ശാസ്ത്രഗതി കൈവിരല്‍-
ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന
നാടെവിടെ മക്കളേ?
പത്തിരിക്കറി കൂട്ടി
മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന
നാടെവിടെ മക്കളേ?
മരവും മനുഷ്യരും
കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത
നാടെവിടെ മക്കളേ?
പൂത്തിരികള്‍ കത്തി വന-
ഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന
നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെ-
യാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത
നാടെവിടെ മക്കളേ
-അയ്യപ്പപ്പണിക്കര്‍-
എസ് കെ എസ് എസ് എഫ്
എസ് കെ എസ് എസ് എഫ്
ഭൂമിക്ക് ഒരു ചരമഗീതം
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!
ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന് നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!
അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!
ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!
നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!
നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്വന്നപോല് കാറ്റുകള്‍ നടന്നൂ.
ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന് സ്മൃതികള്‍ മാത്രം!
ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന് ചിറകിന്റെ-
യൊരു തൂവലിന് തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന് ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....
ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി
-ഒ എന്‍ വി കുറുപ്പ്-
This is slide 6 description. Go to Edit HTML and find this content. Replace it your own description.
ഹോം
ന്യൂസ്
കാലികം
ദേശീയം
അന്തര്‍ദേശീയം
സമസ്ത
ചരിത്രം
നേതാക്കള്‍
സ്ഥാപനങ്ങള്‍
ജാമിഅ നൂരിയ്യ
നന്തി ദാറുസ്സലാം
ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേര്സിറ്റി
എസ് കെ എസ് എസ് എഫ്
ചരിത്രം
ഉപഘടകങ്ങള്‍
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ഇബാദ്
ട്രെന്റ്
എച്ച് ഇ പി
ത്വലബ വിംഗ്
ക്യാമ്പസ് വിംഗ്
സഹചാരി
കര്‍മ്മ വീഥിയില്‍
മനുഷ്യ ജാലിക
സര്‍ഗലയം
മജ്ലിസ് ഇന്തിസ്വാബ്
ഖാഫില
പ്രസിദ്ധീകരണം
മേഖല/ക്ലസ്റ്റര്‍/യുണിറ്റ്
തൃശൂര്‍
തൃശൂര്‍
എം ഐ സി
വടൂക്കര
കാളത്തോട്
കൃഷ്ണാപുരം
കൂര്‍ക്കഞ്ചേരി
ചേര്‍പ്പ്
പടിഞ്ഞാട്ടുമുറി
ചെറുചേനം
മുതുള്ളിയാല്
പാറാപ്പറപ്പ്
വടക്കുമുറി
ഊരകം
വലിയ ചേനം
ചിറക്കല്‍
പൊട്ടിച്ചിറ
കാട്ടൂര്‍
ഇല്ലിക്കാട്
പൊഞ്ഞനം
നെടുമ്പുര
കീഴ്പ്പുള്ളിക്കര
കാട്ടൂര്‍
കുന്നംകുളം
വടക്കാഞ്ചേരി
പഴയന്നൂര്‍
കൈപ്പമംഗലം
ചാവക്കാട്
പാലപ്പിള്ളി
നാട്ടിക
കൊടുങ്ങല്ലൂര്‍
വെള്ളാങ്ങല്ലൂര്‍
വടക്കേക്കാട്
ദേശമംഗലം
ജില്ലാ വൃത്താന്തം
മേഖലാ വാര്‍ത്തകള്‍
ക്ലസ്റ്റര്‍ വാര്‍ത്തകള്‍
യുണിറ്റ് വാര്‍ത്തകള്‍
പ്രതികരിക്കാം
CONT
GALLERY
MIC-PICTURE GALLERY
Full Size-Image 1
Full Size-Image 2
Full Size-Image 3
Full Size-Image 4
Full Size-Image 5
Full Size-Image 6
Full Size-Image 7
Full Size-Image 8
Home
എന്തുകൊണ്ട് സമസ്ത ?
ഖുര്‍ആന്‍ പഠന ക്ലാസ്സ്
സംഘ ശക്തിയുടെ അമരക്കാര്‍.....
വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍:
നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം.....
Most Viewed
SKSSF
എസ്.കെ.എസ്.എസ്.എഫ് കേരള മുസ്ലിം നവോത്ഥാനത്തിന്റെ ചരിത്രം 'സമസ്ത' യില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്തവിധം അനിഷേധ്യമാണ്. മുസ്ലി...
(no title)
(no title)
SKSSF MIC യൂണിറ്റിന്റെ കീഴിലുള്ള ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ് CD ലൈബ്രറി. ഇസ്ലാമിക പ്രബോധനത്തിന് നൂതന സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജന...
അല്ലാഹുവിന്റെ ഔലിയാക്കള്‍
أَلا إِنَّ أَوْلِيَاءَ اللَّهِ لا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ*الَّذِينَ آمَنُوا وَكَانُوا يَتَّقُونَ[يونس:63 "അറിയ...
Pages
Home
Library Zone
LIVE CLASS
GALLERY
AL-INTHIBAH
About Me
skssfmic
View my complete profile
Resources
COMING SOON
THANKS
THANKYOU FOR VISITING, VISIT REGULARLY FOR MORE UPDATES...» » » © www.skssfmic.tk ™
സന്ദര്‍ശകര്‍