കേരള മുസ്ലിം നവോത്ഥാനത്തിന്റെ ചരിത്രം 'സമസ്ത' യില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്തവിധം അനിഷേധ്യമാണ്. മുസ്ലിം കൈരളിയുടെ മത-സാമൂഹിക-രാഷ്ട്രീയ വികാസവഴിയില്‍ സമസ്ത ഉണ്ടാക്കിയ വിപ്ളവം സാമൂഹിക പരിഷ്കാരങ്ങളുടെ ചരിത്രത്തില്‍ തന്നെ അനുപമമാണ്. സമസ്ത എന്നാ ആദര്‍ശ പ്രസ്ത്താനത്തിന്റെ തണലില്‍ കാലം തേടിയ കൂട്ടായ്മയാണ് എസ്.കെ.എസ്.എസ്.എഫ് മതനിഷ്ടയും സാമൂഹികബോധവുമുള്ള ഒരു വിദ്യാര്‍ത്ഥി തലമുറയുടെ സൃഷ്ടിയാണ് രണ്ടുപതിറ്റാണ്ടു കാലമായി എസ്.കെ.എസ്.എസ്.എഫ് ക൪മനിരതമായത്.
ധര്മ്മച്യുതിക്കെതിരെ പോരാട്ടവീര്യവും ഉത്തമാസമൂഹനി൪മാണത്തിനുള്ള കര്മ്മസജ്ജതയാണ് സംഘടനയെ സജീവമാക്കിയത്. നാളിതു വരെയുള്ള സംഘടനയുടെ പ്രവര്‍ത്തനഗല്‍ പൊതുസമമതിയുടെ സാക്ഷിപ്പത്രമാണ്.സമസ്ത വിഭാവനം ചെയ്യുന്ന ആശയ പ്രചാരണത്തിനു വേണ്ടി കേരളത്തിലെ സുന്നി യുവജന വിദ്യാര്‍ത്ഥി സംഘചേതന എന്നും കർമ്മഭൂമിയിലുണ്ടായിരുന്നു. മത-ഭൌതിക വിദ്യാര്‍ത്തികളെ ഒരു കുടക്കീഴില്‍ അണി നിരത്തി മതസഹിഷ്ണുതയും ദേശാഭിമാനവുമുള്ള വര്‍ഗീയതക്കും ഢാര്മികച്യുതിക്കുമെതിരെ പൊരുതുന്ന കനിവും കരുണയും കാട്ടുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം.
കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും സാദ്യമാവാത്ത നേട്ടങ്ങള്‍ നേടി പുതിയ പ്രഭാതങ്ങള്‍ തീര്‍ക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജൈത്രയാത്ര തുടരുകയാണ്. സംഘടനാ കാമ്പയിനുകളും ട്രെന്റും ഇബാടും കാമ്പസും, ത്വലബാ കൂട്ടായ്മകളും മനുഷ്യജാലികയും സഹാജാരിയും ഒരുജനതയുടെ ചരിത്രത്തില്‍ കുറിചു വെച്ച അഭിമാനചിത്രങ്ങലാണ്. ഘനീഭവിക്കുന്ന ജീര്‍ണതയുടെ പ്രതിബന്ധങ്ങള്‍ തകര്‍ത്തു നന്മക്കായി കൂട്ടുകൂടുന്ന ഈ സംഘശക്തിക്ക് സുഹ്രത്തേ ഒരു തണലാവുക.